നളിനിയെ വെല്ലൂര്‍ ജയിലില്‍ നിന്നും മാറ്റി

വെല്ലൂരില്‍ തന്നെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തേ നളിനി ആരോപിച്ചിരുന്നു. വെല്ലൂര്‍ ജയിലില്‍ അധികൃതരുടെ പെരുമാറ്റം സഹിക്കാനാവില്ലന്നും അതിനാല്‍ പുഴല്‍ ജയിലിലേക്ക് തന്നെ മാറ്റണമെന്നുമുള്ള നളിനിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇവരെ മാറ്റിയത്.
ശിക്ഷാകാലാവധി തീരും മുമ്പ് മോചിതയാക്കണമെന്ന് ആവശ്യപ്പെട്ട് നളിനി കോടതിയെ സമീപിച്ചെങ്കിലും കോടതി ഇക്കാര്യം അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ഇതേ ആവശ്യത്തിനായി റിട്ടയേര്‍ഡ് ജഡ്ജിമാരുടെയും എഴുത്തുകാരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സഹായം നളിനി തേടുന്നുണ്ടന്ന് അവരുടെ അഭിഭാഷകന്‍ പുകഴേന്തി അറിയിച്ചു.
നേരത്തേ വിട്ടയയ്ക്കാന്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് നളിനി ഉടന്‍ റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കത്തയയ്ക്കും.
19 വര്‍ഷമായി തടവില്‍ കഴിയുന്ന നളിനി തന്നെ നേരത്തേ ജയില്‍ മോചിതയാക്കാന്‍ വേണ്ടി സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍, ബോംബെ ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി എച്ച്. സുരേഷ്, ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയ് എന്നിവര്‍ക്ക് കത്തയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ കോയമ്പത്തൂരില്‍ തമിഴ് സമ്മേളനത്തിനായി എത്തിയ പണ്ഡിതരോടും നളിനിയെ ജയില്‍ മോചിതയാക്കുന്ന കാര്യം മുഖ്യമന്ത്രി കരുണാനിധിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അഭ്യര്‍ഥിക്കും.












Click it and Unblock the Notifications