ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു
വയനാട്: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ മികച്ചപ്രകടനത്തില്‍ നിരാശപൂണ്ട ബ്രസീല്‍ ആരാധകന്‍ തൂങ്ങി മരിച്ച നിലയില്‍.
വയനാട് മേപ്പാടി കോട്ടവയല്‍ തച്ചനാട് ടി.കെ.പ്രഭാകരന്റെ മകന്‍ രഞ്ജിത്താണ് (26) മരിച്ചത്. ക്‌ളബിലിരുന്നു മെക്‌സിക്കോ-അര്‍ജന്റീന മത്സരം കാണുന്നതിനിടെ രഞ്ജിത്ത് എഴുന്നേറ്റുപോയി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രേ.
അര്‍ജന്റീനയുടെ രണ്ടാംഗോള്‍ വന്നതോടെ അസ്വസ്ഥനായ ഇയാള്‍ ഇപ്പോള്‍ കാണിച്ചുതരാമെന്നു പറഞ്ഞാണത്രേ പുറത്തേയ്ക്ക് പോയത്. പിന്നീട് തോട്ടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയിയിരുന്നു.
അര്‍ജന്റീനിയന്‍ ആരാധകര്‍ കളിയാക്കിയതിലെ മനോവിഷമമാണ് ജീവനൊടുക്കിയതിനു പിന്നിലെ കാരണമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications