അലി അക്ബറിന്റെ കാര്‍ എറിഞ്ഞു തകര്‍ത്തു
കോഴിക്കോട്: സിനിമാ സംവിധായകന്‍ അലി അക്ബറിന്റെ കാര്‍ സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു. കോഴിക്കോട്ടെ വീട്ടീല്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് തകര്‍ത്തത്.
താരസംഘടനയായ 'അമ്മ'യുടെ വിലക്ക് മറികടന്ന് തിലകനെ നായകനാക്കി അച്ഛന്‍' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കേയാണ് ആക്രമണം.
അക്രമത്തിനു പിന്നില്‍ കേരളാ കോണ്‍ഗസ് (ബി) പ്രവര്‍ത്തകരാണെന്ന് അലി അക്ബര്‍ ആരോപിച്ചു. കേരളാ കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകരില്‍ നിന്നും തനിക്കു നേരത്തെ ഭീഷണിയുണ്ടായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളാ കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്താന്‍ സാധ്യതയില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. കുറ്റക്കാര്‍ ആരായാലും പോലീസ് നടപടി സ്വീകരിക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications