ജയരാജന്‍ തിരുത്തി; ജഡ്ജിമാര്‍ വിവരമില്ലാത്തവര്‍
കണ്ണൂര്‍: പാതയോരങ്ങളില്‍ പരിപാടികള്‍ നടത്തരുതെന്ന വിധിയെ വെല്ലുവിളിയ്ക്കുന്ന രീതിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിച്ച സിപിഎം നേതാവ് എംവി ജയരാജന്‍ തന്റെ പ്രസ്താവന തിരുത്തി.
നേരത്തേ ജഡ്ജിമാരെ 'ശുംഭന്‍' എന്നായിരുന്നു ജയരാജന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് അനര്‍ഥമാണെങ്കില്‍ മാറ്റിപ്പറയാമെന്ന് പറഞ്ഞ അദ്ദേഹം ജഡ്ജിമാര്‍ വിവരമില്ലാത്തവരും സാമൂഹികവീക്ഷണമില്ലാത്തവരുമാണെന്നാണ് തിരുത്തിയത്.
ജഡ്ജിമാര്‍ യാതൊരു യുക്തിയുമില്ലാതെയാണു വിധി പ്രസ്താവിക്കുന്നത്. സ്‌കൂളില്‍ തെരഞ്ഞെടുപ്പു നടത്തരുത്, സാരിയുടുത്ത് ഇരുചക്രവാഹനയാത്ര പാടില്ല, നിരത്തില്‍ യോഗം പാടില്ല എന്നൊക്കെ പറയാന്‍ കേരളമെന്താ വെള്ളരിക്കാപ്പട്ടണമാണോ- ജയരാജന്‍ ചോദിച്ചു.
ഞായറാഴ്ച സി.കെ. ഗോവിന്ദന്‍നായരുടെ ചരമവാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications