ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ അനുമതി തേടി സൂഫിയ

എറണാകുളം ജില്ല വിട്ടുപോകാന്‍ അനുവദിക്കണമെന്നാണ് സൂഫിയയുടെ പുതിയ ആവശ്യം. ജില്ലയ്ക്ക് പുറത്തുള്ള ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
മദനിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ നേരില്‍ കാണാന്‍ ഒരു മാസത്തേക്ക് ഇളവ് അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. മറുപടി അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന.
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച ഹര്‍ജി എന്‍ഐഎയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു. വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ സൂഫിയ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആ അപേക്ഷ കോടതി തള്ളിയത്.
ജാമ്യവ്യവസ്ഥ പൂര്‍ണ്ണമായും എടുത്തുകളയാനാവില്ലെന്നും ഹര്‍ജി പരിഗണിച്ച എന്‍ഐഎ കോടതി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്‍വാര്‍ശേരിയിലുള്ള ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സൂഫിയ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചത്.












Click it and Unblock the Notifications