കൊച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

വിമാനത്തിന്റെ ഒരെഞ്ചിനിലാണ് തകരാറുള്ളതായി കണ്ടെത്തിയത്. 42 യാത്രക്കാരുള്‍പ്പടെ 49 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊച്ചിയില്‍ നിന്ന് ബാംഗ്ലൂര്‍ വളി ചെന്നൈയ്ക്ക് തിരിച്ച എ 320 (ഐസി509) വിമാനമാണ് രാവിലെ ഏഴ് മണിയ്ക്ക് നെടുമ്പാശേരിയില്‍ നിന്ന് പറന്നുയര്‍ന്നതിന് ശേഷം തിരിച്ചിറക്കിയത്.
എമര്‍ജന്‍സി ലാന്‍ഡിംഗ് ആയതുകൊണ്ട് ഫയര്‍ എഞ്ചിനുകളും ആംബുലന്‍സും മറ്റ് അടിയന്തര സൗകര്യങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.
ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍ പ്രശ്നം പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. 12 യാത്രക്കാരെ ബാംഗ്ലൂര്‍ക്കുള്ള കിംഗ്‍ഫിഷര്‍ വിമാനത്തില്‍ കയറ്റി വിട്ടു. മറ്റ് സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടവരെ മറ്റ് വിമാനങ്ങളില്‍ കയറ്റാനുള്ള ശ്രമം അധികൃതര്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications