മദനിയുടെ ജാമ്യാപേക്ഷ 7ലേയ്ക്ക് മാറ്റി

ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കുടകില്‍ മദനി ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ ജയില്‍ മോചിതനായ ശേഷം മദനിക്ക് പോലീസ് പ്രോട്ടക് ഷന്‍ ഉണ്ടായിരുന്നെന്നും അത്തരമൊരു അവസ്ഥയില്‍ മദനിക്ക് കേരളം വിട്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
ഇതിനെത്തുടര്‍ന്ന് കേരളാ പോലീസിന്റെ പക്കലുള്ള മദനിയുടെ യാത്രാരേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു കൊണ്ടാണ് കോടതി വാദം ജൂലായ് 7ലേക്ക് മാറ്റിയത്.
അതേ സമയം മദനിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റിന്റെ കാലാവധി ജൂലായ് ആറിന് അവസാനിക്കും. മദനിയടക്കം 12 പേരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മദനിക്കെതിരെ മൊഴി നല്‍കിയില്ലെന്ന തടിയന്റവിട നസീറിന്റെ പ്രസ്താവന കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബാംഗ്ലൂര്‍ പോലീസ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications