Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂലൈ 5ന് ഇടതുമുന്നണിയുടെ ഭാരത് ബന്ദ്

CPM Flag
ദില്ലി: വിലക്കയറ്റത്തിനും ഇന്ധനവിലവര്‍ധനയ്ക്കുമെതിരെ ജൂലായ് 5ന് ഭാരത് ബന്ദ് നടത്താന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം.

ബന്ദില്‍ എന്‍ഡിഎ ഇതര പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുക്കുമെന്ന് ഇടതുപക്ഷം വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചേരുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ബന്ദിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ജൂലായ് ഒന്നിന് വിലക്കയറ്റ വിരുദ്ധദിനമായി ആചരിക്കുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത പ്രതിപക്ഷ ബന്ദ് എന്ന ജനതാദള്‍ (യു) നിര്‍ദേശം തിങ്കളാഴ്ച ബിജെപി തള്ളിയിരുന്നു.

രൂക്ഷമായ വിലക്കയറ്റത്തിനിടെയുണ്ടായ എണ്ണവില വര്‍ധനയ്‌ക്കെതിരെ ഇടതുപക്ഷം, സമാജ്‌വാദി പാര്‍ട്ടി, ടിഡിപി., ബിഎസ്പി., എല്‍ജെപി, ആര്‍ജെഡി., എഐഎഡിഎംകെ. തുടങ്ങിയ യുപിഎ ഇതര കക്ഷികളെ അണിനിരത്തി ബന്ദ് നടത്താനായിരുന്നു ശരത്‌യാദവ് ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ ഇതിനോട് ബിജെപി അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് ബന്ദിന് ഇടതുകക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+