രാഹുല്‍ ഗാന്ധിയുടെ മൊബൈല്‍ മോഷണം പോയി

ലണ്ടനില്‍നിന്നുള്ള മടക്കയാത്രയില്‍ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍വച്ചാണ് മൊബൈല്‍ മോഷണം പോയത്
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രണ്ടു ദിവസത്തിനുശേഷം വിമാനത്താവളത്തില്‍ ബാഗേജുകള്‍ പരിശോധിക്കുന്നയാളില്‍നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
കഴിഞ്ഞയാഴ്ച ലണ്ടനില്‍നിന്നു ദില്ലിയില്‍ മടങ്ങിയെത്തിയ രാഹുല്‍ വീട്ടിലെത്തിയപ്പോഴാണ് ബാഗേജില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം പ്രത്യേക സുരക്ഷാ വിഭാഗത്തെ അറിയിച്ചു.
ഇവര്‍ അറിയിച്ചതനുസരിച്ച് സിഐഎസ്എഫ്. അന്വേഷണം ആരംഭിക്കുകയും വിമാനത്താവളത്തിലെ ക്ലോസ് സര്‍ക്യൂട്ട് ടിവി വിശദമായി പരിശോധിക്കുകയും ചെയ്തു.
വിമാനത്താവളത്തില്‍ ബാഗേജുകള്‍ പരിശോധിക്കുന്ന രണ്ടുപേരെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ഒരാള്‍ കുറ്റം ഏല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ തിരിച്ചുനല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടില്ല.
അടുത്തിടെ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ടെന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications