വരുണ്‍ ഉത്തര്‍പ്രദേശിന് പുറത്തേയ്ക്ക്

വിലക്കയറ്റത്തിനെതിരെ ജൂലൈ ഒന്നിനു ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി പുനെ റാലിയില്‍ വരുണ്‍ ഗാന്ധിയാണു മുഖ്യപ്രസംഗകനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തി ജയിലിലായ വരുണ്‍ ഗാന്ധിയെ ബിജെപി നേതൃത്വം കരുതലോടെയാണു കൈകാര്യം ചെയ്തിരുന്നത്.
വരുണ്‍ മല്‍സരിച്ച പിലിബിത്തിലും സമീപ മണ്ഡലങ്ങളിലും മാത്രമാണ് അദ്ദേഹത്തെ പ്രചാരണത്തിന് അനുവദിച്ചത്. വന്‍ഭൂരിപക്ഷത്തോടെ വരുണ്‍ വിജയിച്ചെങ്കിലും വര്ഗീയപ്രസംഗ വിവാദം ബിജെപിയുടെ പരാജയകാരണങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിരുന്നു.
ഈയിടെ ലക്നൌവില് വരുണ്‍ നടത്തിയ പ്രസംഗവും പാര്‍ട്ടിയെ കുടുക്കിലാക്കിയിരുന്നു. യുപിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മായാവതിയുടെ പ്രതിമകള്‍ നീക്കി ശ്രീരാമന്റെ പ്രതിമകള്‍ സ്ഥാപിക്കുമെന്നായിരുന്നു വരുണിന്റെ പ്രഖ്യാപനം.
എന്നാല്‍ എല്ലായിടത്തും വരുണിന് വന്‍ സ്വീകരണമാണ് ലഭിയ്ക്കുന്നത് ഇത് മുന്നില്‍ കണ്ടാണ് വരുണിനെ പാര്‍ട്ടി വീണ്ടും രംഗത്തിറക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications