കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണ്‍ ഉത്തര്‍പ്രദേശിന് പുറത്തേയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

Varun
ദില്ലി: ബിജെപിയുടെ യുവരക്തം വരുണ്‍ ഗാന്ധിയെ പാര്‍ട്ടി ഉത്തര്‍പ്രദേശിന് പുറത്തുകൊണ്ടുവരുന്നു. ഇതാദ്യമായിട്ടാണ് വരുണിന് യുപിയ്ക്ക് പുറത്ത് രാഷ്ട്രീയ ദൗത്യം നല്‍കുന്നത്.

വിലക്കയറ്റത്തിനെതിരെ ജൂലൈ ഒന്നിനു ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി പുനെ റാലിയില്‍ വരുണ്‍ ഗാന്ധിയാണു മുഖ്യപ്രസംഗകനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു‍.

ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തി ജയിലിലായ വരുണ്‍ ഗാന്ധിയെ ബിജെപി നേതൃത്വം കരുതലോടെയാണു കൈകാര്യം ചെയ്തിരുന്നത്.

വരുണ്‍ മല്‍സരിച്ച പിലിബിത്തിലും സമീപ മണ്ഡലങ്ങളിലും മാത്രമാണ് അദ്ദേഹത്തെ പ്രചാരണത്തിന് അനുവദിച്ചത്. വന്‍ഭൂരിപക്ഷത്തോടെ വരുണ്‍ വിജയിച്ചെങ്കിലും വര്‍ഗീയപ്രസംഗ വിവാദം ബിജെപിയുടെ പരാജയകാരണങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിരുന്നു.

ഈയിടെ ലക്‌നൌവില്‍ വരുണ്‍ നടത്തിയ പ്രസംഗവും പാര്‍ട്ടിയെ കുടുക്കിലാക്കിയിരുന്നു. യുപിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മായാവതിയുടെ പ്രതിമകള്‍ നീക്കി ശ്രീരാമന്റെ പ്രതിമകള്‍ സ്ഥാപിക്കുമെന്നായിരുന്നു വരുണിന്റെ പ്രഖ്യാപനം.

എന്നാല്‍ എല്ലായിടത്തും വരുണിന് വന്‍ സ്വീകരണമാണ് ലഭിയ്ക്കുന്നത് ഇത് മുന്നില്‍ കണ്ടാണ് വരുണിനെ പാര്‍ട്ടി വീണ്ടും രംഗത്തിറക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X