ശുംഭന്‍ വിളി: കോടതി എജിയ്ക്ക് നോട്ടീസയച്ചു

ജഡ്ജിമാര്‍ക്കെതിരെ പ്രസംഗിച്ച ജയരാജനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇങ്ങനെ പറഞ്ഞത്. പൊതുതാല്‍പ്പര്യ ഹര്‍ജ്ജി കോടതി ഫയലില്‍ സ്വീകരിച്ചു.
എം വി ജയരാജന്റെ പ്രസ്താവനയെ ഗൗരവമായി കാണുന്നുവെന്ന് പറഞ്ഞ കോടതി പ്രസംഗം സംബന്ധിച്ച് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നോട്ടീസയച്ചു. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.
പൊതുനിരത്തില്‍ യോഗം നിരോധിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ശനിയാഴ്ചയാണ് ജയരാജന്‍ രൂക്ഷമായി പ്രതികരിച്ചത്.
റോഡരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചതു പോലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ ശുംഭന്മാരാണെന്നായിരുന്നു പരാമര്‍ശം. എല്‍ഡിഎഫ് ഹര്‍ത്താലിനോട് അനുബന്ധിച്ച് കണ്ണൂരില്‍ നടന്ന ധര്‍ണയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം നടത്തിയത്.












Click it and Unblock the Notifications