കേരള കോണ്‍ഗ്രസ് ലയനം യുഡിഎഫ് അംഗീകരിച്ചു

ലയനം യാഥാര്‍ത്ഥ്യമായെന്നും അത് അംഗീകരിക്കാതെ വഴിയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. തിങ്കളാഴ്ച യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണി ജോസഫ് ലയനം സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച വേണം എന്നതായിരുന്നു കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നിലപാട്. എന്നാല്‍ ഇക്കാര്യത്തോട് മാണിയ്ക്ക് എതിര്‍പ്പായിരുന്നു. അതുകൊണ്ടുതന്നെ ചര്‍ച്ച നടന്നുമില്ല.
ലയനം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഇപ്പോള്‍ അതൊരു അടഞ്ഞ അധ്യായമാണ്. ലയനത്തിന്റെ ഗുണവും ദോഷവും മാണിസാര്‍ തന്നെ അനുഭവിക്കേണ്ടിവരും എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ സമയം ലയനത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശം ചോദിക്കരുതെന്ന കോണ്‍ഗ്രസ്സിന്റെ നിലപാടില്‍മാറ്റമില്ല- തങ്കച്ചന്‍ അറിയിച്ചു.












Click it and Unblock the Notifications