Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിക്കെതിരെ കൂടുതല്‍ രേഖകള്‍

Thachankary
കൊച്ചി: ഗള്‍ഫ് യാത്രയെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ടോമിന്‍ ജെ തച്ചങ്കരിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ കൂടുതല്‍ രേഖകള്‍. തച്ചങ്കരിയ്‌ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ആഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്താണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

തച്ചങ്കരി സിംഗപ്പൂരില്‍ നിന്ന് ഇടനിലക്കാര്‍ മുഖേന ഇലക്ട്രോണിക് സാമഗ്രികള്‍ കടത്തിയെന്നും മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഏജന്റായി പ്രവര്‍ത്തിച്ചെന്നുമുള്ള ആരോപണങ്ങള്‍ വിജിലന്‍സ് െ്രെടബ്യൂണലിന്റെ അന്വേഷണ പരിധിയില്‍പ്പെടുത്തണമെന്നാണ് കത്തിലെ ശുപാര്‍ശ. വിജിലന്‍സ് ഐജി വിജയാനന്ദ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്

വരവില്‍ കവിഞ്ഞ് 94.37 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും റജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പിലൂടെയും സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി കത്തില്‍ പറയുന്നു.

തുടര്‍ന്നു കേസെടുത്ത്, 2007 സെപ്റ്റംബര്‍ ഒന്‍പതിനു പ്രഥമവിവര റിപ്പോര്‍ട്ട് സര്‍ക്കാരിന് അയച്ചു. ഉന്നത പൊലീസ് ഓഫിസറുടെ പദവിക്കു ചേരാത്ത പെരുമാറ്റമായതിനാല്‍ െ്രെടബ്യൂണല്‍ അന്വേഷിക്കണമെന്ന എസ്പിയുടെ ശുപാര്‍ശയോടു തനിക്കു യോജിപ്പാണുള്ളതെന്നു ഡയറക്ടറുടെ കത്തില്‍ പറയുന്നു.

തച്ചങ്കരിക്കെതിരെയുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന 2006 നവംബര്‍ 27 ലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് ആലപ്പുഴ സ്വദേശി ബോബി കുരുവിള നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷിയായ ഐജി വിജയാനന്ദ് തന്റെ വിശദീകരണത്തിനൊപ്പം കത്തും ഹാജരാക്കുകയായിരുന്നു.

കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വസ്തുതാ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിച്ചതായി വിജയാനന്ദിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നില്ല. കോടതി ഉത്തരവിന്റെ കാലത്ത് പ്രാഥമികാന്വേഷണ നടപടിക്രമമാണു നിലവിലുണ്ടായിരുന്നത്. വിജിലന്‍സിന്റെ പരിധിയില്‍ വരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയാണെന്നും വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+