രഞ്ജിത പുസ്തകം എഴുതുന്നു

സ്വന്തം പരിചയത്തില്‍ നിന്നുള്ള പാഠങ്ങളായിരിയ്ക്കും പുസ്തകത്തില്‍ പ്രതിപാദിയ്ക്കുക. ഇതിന് സമാനമായ ആരോപണങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് ഒരു സഹായമാവട്ടെ എന്ന് കരുതിയാണ് രഞ്ജിത ഈ പുസ്തകം എഴുതുന്നത്. ചില പ്രസാധകരുമായി സംസാരിയ്ക്കുന്നുണ്ട്. എന്നാല്‍ ആരായിരിയ്ക്കും പുസ്തകം പ്രസാധനം ചെയ്യുന്നതെന്ന് തീരുമാനിച്ചിട്ടില്ല. ഇതിനൊപ്പം മറ്റൊരു നോവലും രഞ്ജിത എഴുതുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളെ നേരിടുന്നതിനെക്കുറിച്ചുള്ള പുസ്തകമായിരിയ്ക്കും ആദ്യം പുറത്തിറങ്ങുക. യുവാക്കളെ ലക്ഷ്യം വച്ചുള്ളതായിരിയ്ക്കും നോവല്‍.
അപാരമായ ദുഖം കാരണമാണ് ആരോപണം ഉണ്ടായപ്പോള്‍ ആരേയും ബന്ധപ്പെടാതെ ഒളിവില്‍ പോയതെന്നാണ് രഞ്ജിത പറയുന്നത്. ദുഖത്തില്‍ നിന്ന് കരകയറാന്‍ ആരോടും ബന്ധപ്പെടാതെ ഒരു 'സുഷുപ്തി' ആവശ്യമായിരുന്നു. ആരോപണങ്ങള്‍ മാത്രമല്ല, വ്യാജ അഭിമുഖങ്ങള്‍ പോലും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഭര്‍ത്താവും സഹോദരിമാരും അച്ഛനമ്മമാരുമാണ് ദുഖത്തില്‍ നിന്ന് കരകയാറാനും സമാധാനത്തിന്റെ പാതയിലെത്താനും സഹായിച്ചത്. രാവണ്‍ എന്ന ചിത്രത്തില്‍ ചെറിയ ഒരു റോള്‍ ചെയ്ത രഞ്ജിതയ്ക്ക് ഇതുവരെ ആ ചിത്രം കാണാന്‍ പോലും കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications