ഫലമുണ്ടാകാത്ത ചര്‍ച്ചകളില്‍ താല്പര്യമില്ല:ടീകോം

സ്മാര്‍ട്ട് സിറ്റികമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അബ്ദുള്‍ റഹിമാന്‍. ഫലം ഉണ്ടാകാത്ത ചര്‍ച്ചകളില്‍ പങ്കെടുക്കാതിരിയ്ക്കാനാണ് ടീക്കോമിന് താല്പര്യം.
ഇതിനകം പല ചര്‍ച്ചകളിലും പങ്കെടുത്തുകഴിഞ്ഞു. പക്ഷേ കാര്യമായ ഫലം ഉണ്ടായില്ല. ചര്‍ച്ച നടത്തി തീരുമാനമെടുക്കാനായി സര്‍ക്കാര്‍ ഉത്തരവാദിത്തപ്പെട്ട ഒരാളെ നിയമിയ്ക്കാത്തതാണ് ഇതിന് ഒരു പ്രധാന കാരണം. അഭിപ്രായങ്ങള്‍ പരസ്പരം കൈമാറാന്‍ ചുമതലയുള്ള ഒരാളെ പോലും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പ്രശ്നം പരിഹരിയ്ക്കാനായി സര്‍ക്കാര്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തുകയാണ് വേണ്ടത്.
കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകുന്ന പ്രശ്നമില്ല. കമ്പനിയുടെ അദ്ധ്യക്ഷനായ മന്ത്രി ശര്‍മയ്ക്ക് യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന സന്ദേശം ആറ് ദിവസം മുമ്പ് മാത്രമാണ് കിട്ടിയത്. അടുത്ത യോഗം സെപ്തംബര്‍ മാസത്തിലാണ് നടക്കേണ്ടത്. തീയതി തീരുമാനിച്ചിട്ടില്ല. അബ്ദുള്‍ റഹിമാന്‍ പറഞ്ഞു.












Click it and Unblock the Notifications