കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാ. തിര. പ്രഖ്യാപനം ആഗസ്ത് രണ്ടാം വാരത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: പഞ്ചായത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഓഗസ്റ്റ് മാസം ഉണ്ടായേയ്ക്കും. 2005 ലെ മുന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായാണ് നടന്നത്. ഇത്തവണയും അതേ രീതിയിലായിരിയ്ക്കും തിരഞ്ഞെടുപ്പ്.

കഴിഞ്ഞ തവണത്തെപ്പോലെ സെപ്തംബര്‍ അവസാന ആഴ്ച തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിയ്ക്കുന്നത്. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് വിഞ്ജാപനം ഉണ്ടാവണം. അതുകൊണ്ട് ഓഗസ്റ്റ് അവസാന വാരത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതുന്നു.

2005ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത് സപ്തം 24, 26 തീയതികളിലായിരുന്നു. തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 2005 സപ്തംബര്‍ 27 ചൊവ്വാഴ്ചയാണ് നടന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വരും.

സംസ്ഥാനത്താകെ ഉള്ള 978 ഗ്രാമപ്പഞ്ചായത്തിലും 152 ബ്ലോക്ക് പഞ്ചായത്തിലും 60 നഗരസഭകളിലും അഞ്ച് കോര്‍പ്പറേഷനുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള തെക്കന്‍മേഖലയിലും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍മേഖലയിലും അടുത്തടുത്ത രണ്ടുദിവസങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തും.
വാര്‍ഡ് പുനര്‍വിഭജനപ്പട്ടിക ഉടനെ പ്രഖ്യാപിക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടികയാണ് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട്‌ വോട്ടര്‍പ ട്ടികയ്ക്ക് അടിസ്ഥാനമാക്കുന്നത്. ഈ വോട്ടര്‍പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കും. ജൂലായ് ഒന്നുമുതല്‍ 15 വരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ട്. ഇതിനുള്ള ഫോറം തദ്ദേശസ്ഥാപനങ്ങളില്‍ ലഭ്യമാണ്. www.electionker.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ആഗസ്ത് 10ന് ആദ്യ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഈ ഘട്ടത്തില്‍ ആക്ഷേപം സമര്‍പ്പിക്കാനും പേര് നീക്കാനും ചേര്‍ക്കാനും സൗകര്യമുണ്ടാവും.

നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നതിനുള്ള അവസാനദിനത്തിന് ഒരാഴ്ച മുമ്പുവരേയും പട്ടികയില്‍ പേര് ചേര്‍ക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X