വീണ്ടും മാവോവാദി ആക്രമണം; 26 മരണം

മാവോവാദികള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത രണ്ടുദിവസത്തെ ബന്ദ് ബുധനാഴ്ച തുടങ്ങാനിരിക്കെ സാഹചര്യങ്ങള്‍ നിരീക്ഷിയ്ക്കാനെത്തിയ സിആര്‍പിഎഫ് സംഘമാണ് മാവാവോദികളുടെ ആക്രമണത്തിനിരയായത്.
റോഡിലെ തടസ്സം പരിശോധിച്ച് മടങ്ങുകയായിരുന്നു ഇവര്‍ക്ക് നേരെ സമീപത്തെ കുന്നിന്‍ പുറത്തുനിന്നും മാവോവാദികള്‍ നിറയൊഴിയ്ക്കുകയായിരുന്നു. എഴുപതോളം പേരാണ് സിആര്‍പിഎഫ് സംഘത്തിലുണ്ടായിരുന്നത്.മാവോവാദികളെ നേരിടാന്‍ സിആര്‍പിഎഫില്‍ നാല് പുതിയ തസ്തികകള്‍ പ്രഖ്യാപിച്ച ചൊവ്വാഴ്ച തന്നെയാണ് ആക്രമണമുണ്ടായത്.
ഏപ്രില്‍ ആറിന് ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 75 സിആര്‍പിഎഫ്. ഭടന്മാരും പോലീസുകാരനും മരിച്ചിരുന്നു.












Click it and Unblock the Notifications