ജാതിമാറി വിവാഹം: യുവാവിനെ വെടിവച്ചു
ഇന്‍ഡോര്‍: ജാതിമാറി വിവാഹം കഴിച്ച യുവാവിനെ പെണ്‍വീട്ടുകാര്‍ വെടിവെച്ചു. ദുഷ്യന്ത് യാദവ് എന്ന യുവാവിനാണ് വെടിയേറ്റത്.
ഭാര്യ നേഹാ രജ്പുത്തിന്റെ സഹോദരന്മാരായ ആനന്ദ് മോഹന്‍ രജ്പുത്തും ജഗ്തര്‍ സിങ്ങുമാണ് ഇയാളെ വെടിവെച്ചത്. മധ്യപ്രദേശിലെ തുകോഗഞ്ചില്‍ ഞായറാഴ്ചയാണ് സംഭവം.
കുടുംബത്തിന്റെ മാനം കാക്കാനാണിതെന്നാണ് പോലീസിന്റെ നിഗമനം. ജനവരി 16നാണ് ദുഷ്യന്തും നേഹയും വിവാഹിതരായത്. നേഹയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹം ഇഷ്ടമായിരുന്നില്ല. അന്നുമുതല്‍ ഭീഷണിയുണ്ടായിരുന്നതായി ദുഷ്യന്ത് പറഞ്ഞു
മോഹന്‍ രജ്പുത്തിനും ജഗ്തര്‍ സിങ്ങിനുമെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ല.












Click it and Unblock the Notifications