Get Updates
Get notified of breaking news, exclusive insights, and must-see stories!

താടി വളര്‍ത്തി; എന്‍ജിനീയറെ പൊലീസ് പിടിച്ചു

മുംബൈ: താടിവളര്‍ത്തിയതിന്റെ പേരില്‍ മുസ്ലീമായ സിവില്‍ എന്‍ജിനീയറെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈ പൊലീസാണ് നാല്‍പ്പതിരണ്ടുകാരനായ മുഹമ്മദ് സലീം എന്ന എന്‍ജിനീയറെ അറസ്റ്റുചെയ്തത്.

സ്റ്റേഷനില്‍ കൊണ്ടുപോയി നാലു മണിക്കൂറോളം പൊലീസ് സലീമിനെ ചോദ്യം ചെയ്തു, അവസാനം വിട്ടയയ്ക്കുമ്പോള്‍ നല്‍കിയ താക്കീത് താടി ഇത്രയേറെ വളര്‍ത്തരുതെന്നായിരുന്നു.

സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്ന് പറഞ്ഞാണ് സലീമിനെ പൊലീസ് അറസ്റ്റുചെയ്തത്. വീട്ടില്‍ച്ചെന്ന് തന്റെ തിരിച്ചറിയല്‍ രേഖകളും മറ്റും എടുത്തുകൊണ്ടുവന്നതിന്‌ശേഷമാണത്രേ പൊലീസ് ഇയാളെ വിട്ടയച്ചത്.

ചോദ്യം ചെയ്യല്‍ തീര്‍ത്തും മുറിപ്പെടുത്തുന്ന രീതിയിലായിരുന്നുവെന്നും സലീം പറയുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന സലീം കമ്പനിയാവശ്യത്തിനായി ഏണസ്റ്റ് ഹൗസ് ഐടി ഓഫീസില്‍ പോയിരുന്നുവത്രേ.

ഈ കെട്ടിടത്തിന്റെ തൊട്ടടുത്ത്് ഇസ്രയേലി കോണ്‍സുലേറ്റിന്റെ കെട്ടിടമാണ്. ഐടി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ സലിം തന്റെ മൊബൈല്‍ നമ്പറിലെ പുതിയ നമ്പറുകള്‍ പരിശോധിക്കുന്നതിനിടെയാണത്രേ ഒരാളെത്തി ആരാണെന്നും മറ്റും അന്വേഷിച്ചത്.

പിന്നീട് കൂടുതല്‍ ആളുകള്‍ എത്തി തന്നെ ഐടി ഓഫീസിന്റെ പിന്‍വശത്തുകൊണ്ടുപോയി പരിശോധിച്ചെന്നും ഇയാള്‍ പറയുന്നു. സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിയാഞ്ഞിട്ടും ഇവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരമറിയിച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവത്രേ.

ഫോണ്‍ ചെയ്യാന്‍ അനുവദിക്കണമെന്ന തന്റെ അപേക്ഷയും പൊലീസുകാര്‍ തള്ളിയെന്ന് സലീം പറയുന്നു. നടപടികളെല്ലാം കഴിഞ്ഞ് കുറ്റവാളിയല്ലെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പമാണ് വീട്ടിലേയ്ക്ക് അയച്ചത്. ഇയാള്‍ മുംബൈയില്‍ എവിടെയാണ് താമസിക്കുന്നതെന്ന് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+