കശ്മീര്‍ അസ്വസ്ഥം; എസ്എംഎസ് നിരോധിച്ചു

ദേശ വിരുദ്ധവികാരം ഉളവാക്കുന്നതും സ്ഥാപിത താത്പര്യങ്ങള്‍ ഉള്ളതുമായ സന്ദേശങ്ങള്‍ വ്യാപിക്കുന്നതു തടയാനാണു നിരോധനമെന്നും സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കി.
ഉത്തര കശ്മീരില്‍ ചൊവ്വാഴ്ച തന്നെ എസ്എംഎസ് സേവനം സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരുന്നു. 2008ല്‍ അമര്‍നാഥ് പ്രക്ഷോഭം ഉണ്ടായപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ എസ്എംഎസ് സര്‍വീസുകള്‍ നിരോധിച്ചിരുന്നു.
അതിനിടെ സുരക്ഷാസേനയുടെ അതിക്രമങ്ങള്‍ക്കെതിരായ സമരം ജമ്മു കശ്മീരില്‍ രൂക്ഷമാവുകയാണ്. സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒന്‍പതു വയസ്സുള്ള ബാലനുള്‍പ്പെടെ രണ്ടുപേര്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സമരം അക്രമാസക്തമായത്. ഇതുവരെ പതിനൊന്നോളം പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications