ടിക്കറ്റ് നല്‍കാനാളില്ല;കൗണ്ടര്‍ അടിച്ചു തകര്‍ത്തു
കോഴിക്കോട്: ടിക്കറ്റ് നല്‍കാന്‍ വൈകിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. സ്‌റ്റേഷനിലെ കൗണ്ടറുകളില്‍ ടിക്കറ്റ് കൊടുക്കാന്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പ്രകോപിതരായ യാത്രക്കാര്‍ കൗണ്ടറിന്റെ ചില്ല് അടിച്ചു തകര്‍ത്തു.
സംഘര്‍ഷത്തില്‍ ഒരു യാത്രക്കാരനു പരുക്കേറ്റു. പൊലീസെത്തി പിന്നീടു യാത്രക്കാരെ നീക്കി. രാവിലെ ഏഴുമണിയോടെയാണ് സംഭവം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടിക്കറ്റ് കൗണ്ടറില്‍ 25 ജീവനക്കാര്‍ വേണ്ടിടത്ത് 18 പേര്‍ മാത്രമേ ഇപ്പോഴുള്ളൂ.












Click it and Unblock the Notifications