ജൂലായ് 5ന് കേരളത്തിലും ഹര്‍ത്താല്‍
തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ ദേശീയപണിമുടക്ക് നടക്കുമ്പോള്‍ കേരളം മാത്രം മാറി നില്‍ക്കുന്നത് ശരിയല്ലെന്ന് ഇടതുമുന്നണി. ജൂലായ് 5 ന് കേരളത്തിലും ഹര്‍ത്താല്‍ ആചരിയ്ക്കാന്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് ഉപസമിതി യോഗം തീരുമാനിച്ചു.
ഒരേ വിഷയത്തില്‍ രണ്ട് ഹര്‍ത്താല്‍ നടത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഉപസമിതി യോഗം ചേര്‍ന്നത്. ചില ഘടകകക്ഷികള്‍ വീണ്ടും ഹര്‍ത്താല്‍ നടത്തുന്നതിനോട് എതിര്‍പ്പുന്നയിച്ചെങ്കിലും സിപിഎം തീരുമാനത്തിന് വഴങ്ങുകയായിരുന്നു.
ബിജെപിയടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബന്ദ് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് മാറി നില്‍ക്കേണ്ടതില്ലെന്നായിരുന്നു സിപിഎം നിലപാട്.












Click it and Unblock the Notifications