തലശേരി: മാറാട് രണ്ടാം കലാപവുമായി ബന്ധപ്പെട്ട കൂട്ടക്കൊല കേസിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റേതാണ് ഉത്തരവ്. ഇവരുടെ ശിക്ഷ വൈകിട്ടു നാലുമണിക്കു പ്രഖ്യാപിക്കും.
മാറാട് കൂട്ടക്കൊല നടന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് ഈ കേസിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പ്രതികളില്‍ നാലു പേരുടെ കാര്യത്തില്‍ നിയമപരമായ തീര്‍പ്പിലേക്കു കടന്നത്.