Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നു ജയരാജന്‍മാരെക്കൊണ്ട് പൊറുതിമുട്ടി: എംവിആര്‍

തിരുവനന്തപുരം: മൂന്നു ജയരാജന്‍മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എംവി രാഘവന്‍.

വഴിവക്കില്‍ പൊതുയോഗങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധി ന്യായീകരിക്കാന്‍ കഴിയുന്നതല്ല, എന്നാല്‍ ന്യായാധിപന്മാരെ ശുംഭന്മാരെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല.

ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയ നേതാവിന്റെ മാന്യതയ്ക്കു ചേര്‍ന്നതല്ല. കേരളം പോലുള്ള സംസ്ഥാനത്ത് വഴിവക്കിലല്ലാതെ പൊതുയോഗങ്ങള്‍ക്കു സ്ഥലമില്ല. കോടതി വിധികളെ വിമര്‍ശിക്കുന്നതില്‍ അദ്ഭുതമില്ല.

എന്നാല്‍, മാന്യമായ സ്ഥാനത്തിരിക്കുന്നവരുടെ മാന്യത അംഗീകരിച്ചു കൊടുക്കാന്‍ തയാറാകണം. മൂന്നു ജയരാജന്മാരെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേരളത്തില്‍ നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരണം. നാലു വര്‍ഷത്തിനിടെ അഞ്ചു തവണ പാല്‍വില കൂട്ടിയവരാണ് ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ഹര്‍ത്താല്‍ നടത്തിയത്.

ഈ സര്‍ക്കാരിന്റെ കാലത്തു സ്മാര്‍ട് സിറ്റി നടക്കില്ല. ആര്‍ക്കും തര്‍ക്കമില്ലാത്ത വിഴിഞ്ഞം പദ്ധതി നാലര കൊല്ലമായിട്ടും നടപ്പാക്കാന്‍ പറ്റിയിട്ടില്ല. പകര്‍ച്ചപ്പനി മൂലം മരിച്ചവര്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം- രാഘവന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+