വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കില്ല: കോടിയേരി

അതേ സമയം ഒരു സംഘടനയ്ക്കും ക്യാമ്പസിനുള്ളില്‍ പ്രത്യേക ഓഫീസുകള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവൃത്തിയ്ക്കാത്തിടത്താണ് അരാജകത്വം ഉണ്ടാകുന്നതെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി കോടിയേരി പറഞ്ഞു.
സിഎംഎസ് കോളേജില്‍ ഹൈക്കോടതി വിധിയനുസരിച്ചാണ് പോലീസ് നടപടിയെടുത്തത്. അവിടെ അക്രമമുണ്ടാക്കിയവരെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ അവര്‍ക്ക് ജാമ്യം അനുവദിച്ചത് പോലീസല്ല, കോടതിയാണ് അദ്ദേഹം പറഞ്ഞു.
നേരത്തെ ഉണ്ടായിരുന്നതു പോലെ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലല്ല ഇപ്പോള്‍ സംഘര്‍ഷങ്ങളെന്നും മറിച്ച് കോളേജ് മാനേജ്‌മെന്റുമായിട്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications