ആന തടിപിടിച്ചു; നോക്കുകൂലി യൂണിയന്‍കാര്‍ക്ക്
അടൂര്‍: ആനയെക്കൊണ്ട് ലോറിയില്‍ തടി കയറ്റിയതിനും യൂണിയനുകള്‍ നോക്കുകൂലി വാങ്ങി. അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്റെ പക്കല്‍നിന്നാണ് യൂണിയന്‍കാര്‍ നോക്കുകൂലിയായി 1500 രൂപ ഈടാക്കിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് യൂണിയനുകളില്‍പ്പെട്ടവരടങ്ങുന്ന സംഘമാണ് പണം വാങ്ങിയത്.
ഇയാള്‍ വീടുപണിയ്ക്കുവേണ്ടി വാങ്ങിയ തേക്കാണ് ആനയെക്കൊണ്ട് ലോറിയില്‍ കയറ്റിച്ചത്. 2750 രൂപ കൂലിയിനത്തില്‍ ചെലവായി. മുറിച്ച തടി ആന ലോറയില്‍ കയറ്റിക്കഴിഞ്ഞപ്പോള്‍.
തടി കയറ്റി ലോറി പുറപ്പെട്ടപ്പോള്‍ യൂണിയന്‍കാരെത്തി തടഞ്ഞു. നോക്കുകൂലിയായി അവര്‍ ആവശ്യപ്പെട്ട പണം കൊടുത്തശേഷമാണ് ലോറി പോകാനനുവദിച്ചത്.
തൊഴിലാളികള്‍ക്ക് കഴിയാത്തത്രയും താഴ്ചയില്‍ നിന്നാണ് തടി കയറ്റേണ്ടിയിരുന്നതെന്നും അതിനാലാണ് ആനയെ കൊണ്ടുവന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. വലിയ തടി തങ്ങള്‍ക്കു നീക്കാന്‍ കഴിയില്ലെന്നു തൊഴിലാളികള്‍ പറയുകയും ചെയ്തിരുന്നുവത്രേ.
ആദ്യം അയ്യായിരം രൂപയാണു നോക്കുകൂലിയായി യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ആയിരം രൂപ നല്‍കാമെന്ന് ഉടമ സമ്മതിച്ചെങ്കിലും അതു നേതാക്കള്‍ക്കു സ്വീകാര്യമായില്ല. ഒടുവില്‍ കടുത്ത വിലപേശല്‍ നടത്തിയാണ് 1,500 രൂപ വാങ്ങിയെടുത്തത്.
ആന തടി പിടിക്കുന്നതിനിടയില്‍ വഴിയില്‍ വീണുപോയ ചില ചെറുകഷണങ്ങള്‍ ലോറിയില്‍ കയറ്റിക്കൊടുക്കാന്‍ പോലും പണം വാങ്ങിയവര്‍ തയാറായില്ല.












Click it and Unblock the Notifications