കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളയെ അനുകൂലിച്ച് ടി ബാലകൃഷ്ണന്‍ വീണ്ടും

  • By Lakshmi
Google Oneindia Malayalam News

T Balakrishnan
തിരുവനന്തപുരം: കോളകമ്പനിയെ അനുകൂലിച്ച് പ്രസ്താവന നടത്തി വിമര്‍ശനം ഏറ്റുവാങ്ങിയ വ്യവസായ അവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ വീണ്ടും രംഗത്ത്.

കൊക്കകോള കമ്പനി പ്രവര്‍ത്തിച്ച കാലത്ത് സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ലഭിച്ച വരുമാനത്തെയും നേട്ടങ്ങളെയും കുറിച്ച് ജലവിഭവവകുപ്പ് നിയോഗിച്ച ഉന്നതാധികാരസമിതി പഠനം നടത്തിയിട്ടില്ലെന്ന് ടി ബാലകൃഷ്ണന്റെ കുറ്റപ്പെടുത്തല്‍.

പ്ലാപ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ നല്‍കിയ കുറിപ്പിലാണ് ബാലകൃഷ്ണന്റെ അഭിപ്രായം.

പ്ലാച്ചിമടയില്‍ കൊക്കകോള ഫാക്ടറിമൂലം പരിസ്ഥിതി നാശം ഉണ്ടായോ എന്ന് പരിശോധിക്കുന്നതിനാണ് ജലവിഭവവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നത്. എന്നാല്‍ സമിതിയുടെ നിഗമനങ്ങള്‍ അശാസ്ത്രീയമാണെന്നാണ് ടി. ബാലകൃഷ്ണന്‍ പറയുന്നു.

മഴ കുറഞ്ഞതുകൊണ്ടാണ് പ്ലാച്ചിമടയില്‍ വെള്ളം കിട്ടാതായതെന്നാണ് വ്യവസായവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അല്ലാതെ കമ്പനിയുടെ ജലചൂഷണമല്ല.

ഒരു സ്ഥാപനം പ്രവര്‍ത്തിക്കുമ്പോള്‍ അത് സമൂഹത്തിന് സൃഷ്ടിക്കുന്ന ഗുണപരവും ദോഷകരവുമായ ഫലങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. അത്തരം പരിശോധന കൂടാതെ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് നിയമത്തിന്റെ മുന്നില്‍ നിലനില്‍ക്കില്ലെന്നും വ്യവസായവകുപ്പ് സംശയം പ്രകടിപ്പിക്കുന്നു.

രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ഒട്ടേറെ വ്യവസായങ്ങള്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലിയും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് വന്‍സംഭാവനയും നല്‍കുന്ന ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയെന്നത് ചിന്താക്കാനാവില്ല.

ഈ കമ്പനികള്‍ നല്‍കുന്ന സംഭാവനകള്‍ കാണാതെ മലിനീകരണംമൂലം ഉളവായ നഷ്ടംമാത്രം കണക്കാക്കാന്‍ ജയകുമാര്‍ കമ്മിറ്റി ശ്രമിച്ചാല്‍ സംസ്ഥാനത്തിന്റെ ഭാവി എന്താകുമെന്നും ആശങ്കയും തന്റെ കുറിപ്പില്‍ ബാലകൃഷ്ണന് ചോദിക്കുന്നുണ്ട് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X