പനി: പാലക്കാട്ട് രണ്ട് പേര്‍ മരിച്ചു
പാലക്കാട്: പാലക്കാട്ട് പനിബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ പനിബാധിച്ച് മരിച്ചവര്‍ ജില്ലയില്‍ ഇതോടെ അഞ്ചായി. എന്നാല്‍, ഇതുസംബന്ധിച്ച് കൃത്യമായി സ്ഥിരീകരണം ആരോഗ്യവകുപ്പില്‍നിന്ന് ലഭ്യമല്ല.
വണ്ടാഴി സ്വദേശി വടക്കുമുറി പനയ്ക്കപ്പറമ്പില്‍ വീട്ടില്‍ വി.എം.ശിവദാസ് (42), വെമ്പല്ലൂര്‍ പൂവത്തിങ്കല്‍ വീട്ടില്‍ ആറുമുഖന്റെ മകള്‍ ആതിര (14) എന്നിവരാണ് മരിച്ചത്.
ജൂണ്ഡ 28, തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍വെച്ചാണ് വി.എം.ശിവദാസ് മരിച്ചത്. പനിബാധിച്ച ശിവദാസിനെ ജൂണ്‍ 23 ന് വള്ളിയോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പനി കൂടിയതിനാലാണ് പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇയാള്‍ക്ക് കടുത്ത മഞ്ഞപ്പിത്തം ബാധിച്ചതായി ആസ്പത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ഓട്ടോഡ്രൈവറായ ആറുമുഖന്റെ മകള്‍ ആതിര (14) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാസ്പത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. കൊടുവായൂര്‍ ജി.എച്ച്.എസ്.എസ്സിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.












Click it and Unblock the Notifications