Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാറി കിങ് ലൈവ് ഷോ അവസാനിപ്പിക്കുന്നു

Larry King
ന്യൂയോര്‍ക്ക്: 25വര്‍ഷമായി സിഎന്‍എന്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ചുവന്നിരുന്ന ലാറി കിങ് ലൈവ് ഷോ അവസാനിപ്പിക്കുന്നു.

ജനപ്രീതി കുറഞ്ഞതിനെത്തുടര്‍ന്നാണ് പ്രശസ്ത ടിവി അവതാരകന്‍ ലാറി കിങ് താന്‍ വര്‍ഷങ്ങളായി അവതരിപ്പിച്ചു പോന്ന ഷോ അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ആറു മാസമായി പരിപാടിയുടെ റേറ്റിങ് വളരെയധികം താഴേക്കു പോയിരുന്നു. 25 വര്‍ഷത്തിനിടെ ലാറി കിങ് ഏകദേശം 40,000 പേരെയാണ് അഭിമുഖം ചെയ്തത്.

ലാറി കിങ് ലൈവ് ഏറ്റവും കൂടുതല്‍ കാലം ഒരേ അവതാരകന്‍ അവതരിപ്പിച്ച ടിവി പരിപാടിയെന്ന പേരില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിട്ടുണ്ട്.

പരിപാടി നിര്‍ത്തുന്നത് ലാറി കിങ്ങിന്റെ സ്വന്തം തീരുമാനമാണെന്നും ചാനലിന് അതില്‍ പങ്കില്ലെന്നും ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. ഇനി കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കുമെന്ന് ലാറി പറഞ്ഞു.

അടുത്തയിടെ ലാറി തന്റെ ഏഴാം ഭാര്യയുമായുള്ള വിവാഹബന്ധം ഒഴിയുന്നതിന്റെ വക്കിലെത്തിയെങ്കിലും പിന്നീട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+