ഫേസ് ബുക്കിന് എതിരാളിയുമായി ഗൂഗിള്‍

ഗൂഗിള്‍ സോഷ്യല്‍ നെറ്റ്‌വ്ര്‍ക്ക് സൈറ്റ് തുടങ്ങുന്നു എന്ന വാര്‍ത്ത ഓണ്‍ലൈന്‍ ലോകത്ത് പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ മേഖലയില്‍ ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങളൊന്നും വേണ്ടത്ര ജനപ്രീതി നേടിയിരുന്നില്ല.
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഒര്‍ക്കുട്ട് ഒരു പരിധിവരെ പ്രശസ്തമായെങ്കിലും ഫേസ്ബുക്കിനടുത്തെത്താന്‍ കഴിഞ്ഞില്ല, പുതിയ സേവനമായ ഗൂഗിള്‍ ബസ്സും വേണ്ടത്ര മുന്നേറിയില്ല.
ജിമെയില്‍ ഉപയോക്താക്കളുടെ സേവനത്തിനായാണ് ഗൂഗിള്‍ ബസ്സ് സേവനം തുടങ്ങിയത്. ജനപ്രിയ മൈക്രോബ്ലൊഗിംഗ് സൈറ്റായ ട്വിറ്ററിനോട് മത്സരിക്കാനായാണ് ബസ്സ് തുടങ്ങിയത്.
ചിത്രങ്ങള്‍, ലിങ്കുകള്‍, വാര്‍ത്തകള്‍, സ്റ്റാറ്റസ് അപ്‌ഡേഷന്‍ തുടങ്ങീ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ലഭ്യമായ എല്ലാ സേവനവും ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതാണ് ബസ്സ് സേവനം. എന്നാല്‍ ഇതും ചുരുക്കത്തില്‍ ഒരു പരാജയമാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് ഈ വിഭാഗത്തില്‍ മുറ്റേറ്റം നടത്താന്‍ ഗൂഗിള്‍ മി' എന്ന പേരില്‍ ഒരു നെറ്റ് വര്‍ക്കിങ് സൈറ്റ് ഗൂഗിള്‍ തുടങ്ങുന്നത്.
ഗൂഗിള്‍ ഔദ്യോഗികമായി വിവരം പുറത്തുവിട്ടിട്ടില്ലാത്ത പദ്ധതി സംബന്ധിച്ച് ബുക്ക് മാര്‍ക്കിംഗ് സൈറ്റായ ഡിഗ്ഗിന്റെ സ്ഥാപകന്‍ കെവിന്‍ റോസ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ മറ്റ് വിശദാംശങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications