മ്യാന്‍മറില്‍ വെള്ളാനയെ പിടികൂടി
യാഗോ: മ്യാന്‍മറില്‍(ബര്‍മ) വെള്ളാനയെ പിടികൂടിയതായി റിപ്പോര്‍ട്ട്. വെള്ളാന ഭാഗ്യം കൊണ്ടുവരുമെന്നാണ് മ്യാന്‍മറുകാരുടെ പരമ്പരാഗത വിശ്വാസം.
അപൂര്‍വമായി മാത്രമേ വെള്ളാനകളെ കിട്ടാറുള്ളു. ജൂണ്‍ 26ന് പടിഞ്ഞാറന്‍ മ്യാന്‍മറിലെ റാകിന്‍ ഗ്രാമവാസികളാണ് വെള്ളാനയെ കണ്ടെത്തിയത്.
ഗ്രാമീണരില്‍ നിന്ന് വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതര്‍ 38 വയസുള്ള ഈ പിടിയാനയെ കുടുക്കിലാക്കുകയായിരുന്നു. ഇതിനു മുമ്പ് 2001ലും 2002 ലും വെള്ളാനകളെ പിടികൂടിയിട്ടുണ്ട്. ഇവയെ യാഗോണിലെ സ്‌പെഷല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
മ്യാന്‍മര്‍, തായ്‌ലാന്റ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ കാടുകളിലാണ് അപുര്‍വ്വമായി വെള്ളാനകളെ കണ്ടുവരുന്നത്. പഴയകാലത്ത് ഇത്തരം ആനകളെ രാജാക്കന്മാരും മറ്റു അരുമകളായി വളര്‍ത്തിയിരുന്നു.
അധികാരത്തിന്റെ ചിഹ്നമായിട്ടാണ് ഇവര്‍ വെള്ളാനകളെ കണ്ടിരുന്നത്. പേരുപോലെ ഇവ തീര്‍ത്തും വെള്ളയല്ല. സാധാരണ ആനയുടെ നിറത്തില്‍ ചുവപ്പു കലര്‍ന്ന ഇളം നിറമാണ്. കണ്‍പീലികള്‍ക്കും നഖങ്ങളും സാധാരണ ആനകളേക്കാളും വെളിത്തിരിക്കും. മ്യാന്‍മറില്‍ പിടികൂടുന്ന നാലാമത്തെ വെള്ളാനയാണിത്.












Click it and Unblock the Notifications