Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിക്കെതിരെ എന്‍ഐഎ അന്വേഷണം

Thachenkery
ദില്ലി: ഐജി ടോമിന്‍ ജെ തച്ചങ്കരിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. തീവ്രവാദക്കേസുകളില്‍ ബന്ധമുള്ളവരോട് തച്ചങ്കരി ഖത്തറില്‍ ചര്‍ച്ച നടത്തിയെന്ന ആരോണമാണ് എ്ന്‍ഐഎ അന്വേഷിയ്ക്കുന്നത്.

തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയം ആയതിനാണ് എന്‍ഐഎ അന്വേഷണത്തിന് തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിന്റെ റിപ്പോര്‍ട്ടും കേരളാ സര്‍ക്കാരിന്റെ ശുപാര്‍ശയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ മേഖാലാ ഐജി ആയിരിക്കെ ടോമിന്‍ തച്ചങ്കരി നടത്തിയ വിദേശ പര്യടനത്തിനിടെ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തി തീവ്രവാദ ബന്ധമുള്ളയാളുകളുടെ വിവരങ്ങളാരാഞ്ഞുവെന്ന് ആരോപണമുയര്‍ന്നിരുന്നു. തച്ചങ്കരിയുടെ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി കെ നടരാജന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ടി പ്രഭാകരന് അയച്ച കത്തിലാണ് ഇത് വ്യക്തമാക്കിയത്.

ലഷ്‌കര്‍ ഭീകരനെന്ന് സംശയിക്കപ്പെടുന്ന തടിയന്റവിട നസീറുമായി ബന്ധമുള്ള ക്രിമിനലുകളെക്കുറിച്ച് തച്ചങ്കരി വിവരങ്ങള്‍ ആരാഞ്ഞിരുന്നുവെന്നും കുറ്റവാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ തച്ചങ്കരി എംബസിയുടെ സഹായം തേടിയെന്നും കേന്ദ്രം കത്തില്‍ അറിയിച്ചിരുന്നു.

തച്ചങ്കരിയ്‌ക്കെതിരെ ശിക്ഷാ നടപടിയെടുത്ത് അറിയിക്കാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഗുരുതരമായ ആരോപണമായതിനാല്‍ അന്വേഷണം നടത്താന്‍ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്നും വിദേശത്തു നടന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതമെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി മറുപടി നല്‍കി.

ചൊവ്വാഴ്ച ദില്ലിയിലെത്തിയ തച്ചങ്കരി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയ്ക്ക് മുന്‍പാകെ സ്വമേധയാ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ അന്വേഷണത്തിന് നിര്‍ദ്ദേശം ഉണ്ടായത്.

അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് തച്ചങ്കരി ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+