ആരോപണങ്ങള്‍ ദുരുദ്ദേശപരം: തച്ചങ്കരി

ഖത്തര്‍ അംബാസഡറെ സ്വകാര്യ ആവശ്യങ്ങള്‍ക്കോ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ വേണ്ടി ഫോണില്‍ വിളിച്ചിട്ടില്ലെന്നും തടിയന്റവിട നസീറിനെപ്പറ്റിയോ അയാളുടെ കൂട്ടാളികളെപ്പറ്റിയോ താന്‍ അന്വേഷിച്ചിട്ടില്ലന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അംബാസഡറുമായുള്ള ഹ്രസ്വ സംഭാഷണം അനൗപചാരികം മാത്രമായിരുന്നു. ഏതെങ്കിലും തീവ്രവാദികളെപ്പറ്റിയോ ക്രിമിനലുകളെപ്പറ്റിയോ അംബാസഡറുമായി സംസാരിച്ചിട്ടില്ല. തന്റെ സന്ദര്‍ശനം ഡിജിപിയുടെ മുന്‍കൂര്‍ അനുമതിയോടെയായിരുന്നു എന്നും തച്ചങ്കരി കത്തില്‍ വ്യക്തമാക്കുന്നു.
തച്ചങ്കരിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications