കേരളത്തിന് മുന്നില്‍ വീണ്ടുമൊരു ബസ് സമരം
തൃശൂര്‍: ഡീസല്‍ വില കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യമുള്‍പ്പെടെയുള്ള നിരക്കുകളില്‍ മാറ്റം വരുത്തി കുറഞ്ഞ യാത്രാക്കൂലി അഞ്ചുരൂപയാക്കിയില്ലെങ്കില്‍ സമരം ആരംഭിയ്ക്കുമെന്ന് ബസ് ഉടമാസംഘടനകള്‍ വ്യക്തമാക്കി.
അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ 27ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നു കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് അനുവദിക്കുന്ന രീതിയില്‍ സബ്‌സിഡി അനുവദിക്കുക, നികുതി ഏകീകരിക്കുക, അനാവശ്യപരിശോധനകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഫെഡറേഷന്‍ ഉന്നയിച്ചു.
സമരത്തിന്റെ കാര്യത്തില്‍ മറ്റു സംഘടനകളുമായി ആലോചിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നു ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്തു അറിയിച്ചു.












Click it and Unblock the Notifications