Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി വിധിക്കെതിരെ സിപിഎം തുറന്ന യുദ്ധത്തിന്

CPM
കോഴിക്കോട്: പൊതുനിരത്തില്‍ യോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെ സിപിഎം തുറന്ന യുദ്ധത്തിന്. വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ നിശിതമായി വിമര്‍ശിച്ച് വിവിധ സിപിഎം നേതാക്കള്‍ രംഗത്തെത്തി.

ഇങ്ങനെയൊരു വിധിയിലൂടെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് നിയമം ലംഘിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ പറഞ്ഞു. അതിനാല്‍ ഡിവിഷന്‍ബഞ്ചിലെ ജഡ്ജിമാരെയാണ്് ആദ്യം പ്രോസിക്യൂട്ട് ചെയ്യേണ്ടത്. ആളുകളെ നോക്കിയും രാഷ്ട്രീയം നോക്കിയും ജഡ്ജിമാര്‍ വിധിപറയരുത്. പൗരാവകാശവും ജനാധിപത്യവും നഷ്ടപ്പെടുന്നതിനെതിരെയാണ് എംവി ജയരാജന്‍ പ്രതികരിച്ചത്. കോടതിവിധിക്കെതിരെ എംവി ജയരാജന്‍ പ്രകടിപ്പിച്ചത് ജനവികാരമാണ്.

എന്ത് അധികാരവും ഉണ്ടെന്ന് കോടതി ധരിക്കരുത്. കോടതികള്‍ കോടതികളുടെ സ്ഥാനത്തിരിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ വക്താക്കളാകരുത്. കൊടിയുടെ നിറം നോക്കി വിധി പറയുന്നരാവരുത് ജഡ്ജിമാര്‍.
കനകസിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അതിന്റെ മാന്യത കാട്ടണം. അല്ലെങ്കില്‍ പഴയ ഒരു സിനിമാ ഗാനം പോലെയാവുമെന്നും അദ്ദേഹം പറഞ്ഞു.

ചില അഭിഭാഷകര്‍ ചേര്‍ന്ന് എംവി ജയരാജനെതിരെ പ്രമേയം പാസാക്കിയിരിക്കുകയാണ്. ഇത്തരം അഭിഭാഷകര്‍ ആദ്യം പ്രമേയം കൊണ്ടുവരേണ്ടത് ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ക്കെതിരെയാണ്.

റോഡരുകില്‍ പൊതുയോഗം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഡിവൈഎഫ്‌ഐ തലശേരിയിലെ ജില്ലാകോടതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.

കോടതി വിധി കേട്ട് വായടച്ച് വീട്ടിലിരിക്കാന്‍ മാത്രം ശുഭന്‍മാരല്ല കേരളത്തിലെ ജനങ്ങളെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടിവി രാജേഷ് കോഴിക്കോട്ടെ മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയും തൃശൂര്‍ പൂരവും നബിദിന റാലിയും നിരോധിക്കാന്‍ കോടതികള്‍ തയ്യാറാവുമോ എന്നും രാജേഷ് ചോദിച്ചു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് പാതാളത്തോളം ചവിട്ടിത്താഴ്ത്തുന്ന ഉണ്ണാമന്‍മാരുടെ വിധികള്‍ക്കെതിരെ അവസാന നിമിഷം വരെ പോരാടുമെന്നാണ് കൊച്ചിയില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചില്‍ ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് പറഞ്ഞത്.

എംവി ജയരാജനെതിരെ കോടതിയലക്ഷ്യക്കേസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കോടതികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി സിപിഎം നേതാക്കള്‍ മുന്നോട്ടുവരുന്നത്. എംവി ജയരാജന്റെ പരാമര്‍ശങ്ങളെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ന്യായീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+