ഉദ്ഘാടനത്തിന് വയലാര്‍ രവിയെ വേണ്ട: കേരളം

ജൂലൈ 14 ന് വയലാര്‍ രവി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കേരള സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിരിയ്ക്കുന്നത്.
എന്നാല്‍ 14 ന് ഉദ്ഘാടനം നിശ്ചയിച്ചത് മുഖ്യമന്ത്രി അടക്കമുള്ളവരുമായി ആലോചിച്ച ശേഷമാണെന്ന് വ്യോമയാന മന്ത്രാലയ അധികൃതര്‍ പറയുന്നു. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കാമെന്നും അറിയിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മറ്റുപല ചടങ്ങുകളുമായി ബന്ധപ്പെട്ട് അടുത്ത് തന്നെ സംസ്ഥാനത്തെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനവും അദ്ദേഹം തന്നെ നിര്‍വ്വഹിക്കട്ടെയെന്ന നിലപാടിലാണ് കേരളസര്‍ക്കാര്‍.
14ന് ചടങ്ങ് നടത്തിയാല്‍ മുഖ്യമന്ത്രിക്ക് മറ്റ് ഔദ്യോഗിക പരിപാടികളുള്ളതു കൊണ്ട് പങ്കെടുക്കാനാവില്ലെന്നും വ്യോമയാന മന്ത്രാലയത്തെ കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications