Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതയോരത്തെ യോഗം നിരോധിച്ച വിധി പ്രായോഗികമല്ല

Pinarayi Vijayan
കോഴിക്കോട്: പാതയോരങ്ങളില്‍ യോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതാണ് എംവി ജയരാന്‍ ചൂണ്ടിക്കാട്ടിയത്. കോടതികളെ അവഹേളിയ്ക്കണമെന്ന നിലപാട് സിപിഎമ്മുകാര്‍ക്കില്ല. ചില കോടതി വിധികള്‍ തെറ്റാണെന്ന് മാത്രമാണ് തങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നത്.

ജനവികാരത്തിനെതിരായ വിധികളെ വിമര്‍ശിക്കാനുള്ള അധികാരം ജനാധിപത്യ രാജ്യത്തുണ്ട്. ഇത്തരം വിധികള്‍ നടത്തുന്നതിന് മുന്‍പ് കോടതി സര്‍ക്കാര്‍ നിലപാട് ആരായേണ്ടിയിരുന്നു.

തങ്ങള്‍ക്കെതിരെ എരിവ് കയറ്റുന്നവരുടെ വാക്കുകള്‍ കേട്ട് ഹൈക്കോടതി വിലപ്പെട്ട സമയം പാഴാക്കരുതെന്നും ജയരാജനെതിരായ കോടതിയലക്ഷ്യക്കേസ് പരാമര്‍ശിച്ച് പിണറായി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കുത്തകകളുടെ ഒപ്പമാണെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിയ്ക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന വിലവര്‍ധനക്കെതിരായി സംസ്ഥാനത്തുടനീളം കാല്‍നട ജാഥകള്‍ സംഘടിപ്പിക്കും.

സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്നതാണ് വിലവര്‍ധന. സമ്പത്ത് കുത്തകകളില്‍ കേന്ദ്രീകരിക്കുന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. അന്നം കഴിക്കുന്ന ആരും ഇതിനെതിരായ പ്രതിഷേധങ്ങളെ എതിര്‍ക്കില്ലെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+