തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം 2011ല്‍ തുടങ്ങാനാകുമെന്ന് മന്ത്രി എം വിജയകുമാര്‍ നിയമസഭയില്‍ പറഞ്ഞു. പദ്ധതിയ്ക്ക് വേണ്ടിയുള്ള താത്പര്യപത്രം ഈ മാസം ക്ഷണിയ്ക്കും. 2010ന്റെ അവസാനത്തോടെ പദ്ധതിക്കു ടെന്‍ഡര്‍ ഉറപ്പിക്കാമെന്നാണു പ്രതീക്ഷ.എത്രയും വേഗം പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യം. അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു.
5,000 പേര്‍ക്കു നേരിട്ടും ഒരു ലക്ഷത്തിലധികം പേര്‍ക്ക് അല്ലാതെയും പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും. കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാടുകൊണ്ടാണു വിഴിഞ്ഞം പദ്ധതി ഇത്രയധികം വൈകിയത്.
നിര്‍മാണം തുടങ്ങിക്കഴിഞ്ഞാല്‍ വളരെ വേഗം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇതിനായി എല്ലാ എംഎല്‍എമാരുടെയും പ്രത്യേകിച്ച് തിരുവനന്തപുരത്ത് നിന്നുള്ള എംഎല്‍.എമാരുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.