Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിസിഎസ് ഡയറക്ടര്‍മാര്‍ക്ക് 'വില'കൂടുതല്‍

ബാംഗ്ലൂര്‍: ഇന്ത്യയില്‍ ഐടി രംഗത്ത് ഏറ്റവും കൂടുതല്‍ ശംബളം വാങ്ങുന്ന കമ്പനി ഡയറക്ടര്‍മാര്‍ എന്ന ബഹുമതി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഡയറക്ടര്‍മാര്‍ക്ക്.

2010ല്‍ ശംബളത്തിന്റെ നാലിരട്ടി കമ്മീഷന്‍ തുക ലഭിച്ചു എന്ന പ്രത്യേകതയും ടിസിഎസിലെ ഡയറക്ടര്‍മാര്‍ക്കുണ്ട്. കമ്മീഷനായി മാത്രം 95 ലക്ഷം രൂപ മുതല്‍ 2.5 കോടി രൂപ വരെയാണ് ഇവര്‍ക്ക് ലഭിച്ചത്.

മാര്‍ക്കറ്റില്‍ ടിസിഎസിന്റെ പ്രധാന എതിരാളിയായ ഇന്‍ഫോസിസിന്റെ സിഎഇയ്ക്കു ലഭിക്കുന്നതിന്റെ മൂന്നിരട്ടി ശമ്പളം ടിസിഎസിന്റെ സി.ഇ.ഒയ്ക്കു ലഭിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ടിഎസിഎസിന്റെ ഡയറക്ടറായ ചന്ദ്രശേഖരന് 2010ല്‍ ഇതുവരെ കമ്മീഷനായി 2 കോടി രൂപയാണ് ലഭിച്ചത്. ശമ്പളമായി ഒരു കോടി രൂപയും. അങ്ങനെ ഇതുവരെ 4 കോടി രൂപ വേതനമായി അദ്ദേഹം നേടി.

എന്നാല്‍ ഇന്‍ഫോസിസിന്റെ സിഇഒയും മലയാളിയുമായ ക്രിസ് ഗോപാലകൃഷ്ണന് ഇക്കാലയളവില്‍ 1.01 കോടി രൂപയേ ലഭിച്ചിട്ടുള്ളൂ. ഇതില്‍ 32 ലക്ഷം രൂപ ശമ്പളമാണ്. 61 ലക്ഷം രൂപ ഇന്‍സന്റീവുകളും. എട്ടുലക്ഷം അദ്ദേഹത്തിന് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നു ലഭിച്ച തുകകൂടി വരവുവച്ചാലും ഒരു കോടി രൂപയ്ക്കു മുകളിലേ വരൂ.

ഇരുകമ്പനികളിലെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരുടെ വേതനത്തില്‍ പക്ഷേ മുന്നില്‍ നില്‍ക്കുന്നത് ഇന്‍ഫോസിസ് ആണ്. സിസിഎസിന്റെ സിഎഫ്ഒ എസ്. മഹാലിംഗത്തിന് എല്ലാംകൂടി 2.36 കോടി രൂപയാണ് ലഭിച്ചത്.

എന്നാല്‍ ഇന്‍ഫോസിസിന്റെ സിഎഫ്ഒ ആയ വി. ബാലകൃഷ്ണന് 2.44 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. വാങ്ങിയത്. കമ്പനിയുടെ ലാഭത്തിന്റെ വലിയൊരു വിഹിതം ഡയറക്ടര്‍മാര്‍ക്ക് ഇരു കമ്പനികളും നല്‍കുന്നുണ്ട്.

ടി.സി.എസ് ഈ വര്‍ഷം ഈയിനത്തില്‍ 15.2 കോടി രൂപ നല്‍കിക്കഴിഞ്ഞു. 7000 കോടി രൂപയാണ് ടി.സി.എസിന്റെ ലാഭം. ഇന്‍ഫോസിസിന്റെ ലാഭം 2666 കോടി രൂപ മാത്രമാണെങ്കിലും 16 കോടി രൂപ ഡയറക്ടര്‍മാര്‍ക്ക് വീതിച്ചു നല്‍കി.

ഇന്‍ഫോസിസില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്നത് യു.എസ് ബിസിനസ് മേധാവിയായ അശോക് വെമുരിയാണ്. 4.88 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ശമ്പളം. യൂറോപ്യന്‍ ബിസിനസ് തലവന്‍ ബിജി ശ്രീനിവാസ് 4.56 കോടി രൂപയും ശമ്പളമായി വാങ്ങുന്നു. ടി.സി.എസില്‍ ടി.വി. മോഹന്‍ദാസ് പൈയാണ് ശമ്പളത്തില്‍ മുന്നില്‍ 3.13 കോടി രൂപ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+