12കാരന്‍ 14കാരിയെ മാനഭംഗപ്പെടുത്തി
ദില്ലി: പന്ത്രണ്ടുകാരന്‍ പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയതായി ആരോപണം, ദില്ലിയിലെ തിലക് മാര്‍ഗില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭഗ്‌വന്‍ ദാസ് റോഡിലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീസ് ഓഫീസര്‍മാരുടെ ക്വാട്ടേര്‍സ് പരിസരത്താണ് സംഭവം നടന്നത്.
അറസ്റ്റുചെയ്ത ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ലൈംഗികപീഡനം നടന്നതായി വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ക്വാട്ടേഴ്‌സില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണത്രേ കുട്ടി പീഡനത്തിനിരയായത്.
പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ ഓഫീസര്‍മാരുടെ വീട്ടില്‍ വേലക്കാരായി ജോലി നോക്കുകയാണ്.












Click it and Unblock the Notifications