ഫെര്‍ണാണ്ടസിനെ കോടതിയില്‍ ഹാജരാക്കണം

ഫെര്‍ണാണ്ടസിനെ ചികില്‍സക്കായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഹോദരങ്ങളും ജയാ ജറ്റലിയും നല്‍കിയഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം.
ആരുടെ ഒപ്പം കഴിയാനാണ് ഫെര്‍ണാണ്ടസിന് താല്‍പര്യമെന്ന് കോടതിയ്ക്കറിയണമെന്ന് ജസ്റ്റിസ് വി.കെ.ഷാലി പറഞ്ഞു. എണ്‍പതുകാരനും മറവിരോഗിയുമായ ഫെര്‍ണാണ്ടസിന്റെ ആരോഗ്യത്തെക്കുറിച്ചാണ് തനിക്ക് ഉത്കണ്ടയെന്നും നിയമവശമല്ല കണക്കിലെടുക്കുന്നതെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.
ഫെര്‍ണാണ്ടസിന്റെ സഹചാരിയായിരുന്ന സമതാപാര്‍ട്ടി മുന്‍പ്രസിഡന്റ് ജയാ ജെറ്റ്‌ലിയെ ഇറക്കിവിട്ട് ഔദ്യോഗിക വസതിയുടെ ഭരണം ഏതാനും മാസം മുമ്പ് ഭാര്യ ലൈലയും മകനും കയ്യടക്കിയതോടെയാണ് കുടുംബ കലഹം രൂക്ഷമായത്.
ജയ ജയ്റ്റ്‌ലിക്കും റിച്ചാര്‍ഡ്, മൈക്കിള്‍ എന്നിവര്‍ക്കും ഫെര്‍ണാണ്ടസിന്റെ കൃഷ്ണമേനോന്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയിലേയ്ക്ക് ബുധനാഴ്ച പ്രവേശനം നിഷേധിച്ച സംഭവം ഏറെ ഒച്ചപ്പാടിനിടയാക്കിയിരുന്നു.












Click it and Unblock the Notifications