ബിദദിയേക്ക് തിരിച്ചുപോകണമെന്ന് സഹോദരിമാര്‍

കന്യാകുമാരി സ്വദേശിനികളായ രണ്ട് സഹോദരിമാരാണ് ബാംഗ്ലൂരിലെ ബിദദിയിലുള്ള നിത്യാനന്ദപീഡം ആശ്രമത്തിലേയ്ക്ക് മടങ്ങാന്‍ സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. തങ്ങള്‍ ആശ്രമത്തില്‍ പോകുന്നതിനെതിരെ മാതാപിതാക്കള്‍ നല്‍കിയേക്കാവുന്ന പരാതി പരിഗണിക്കരുതെന്നും ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൃഷ്‌ണേശ്വരി (29) എന്ന നിത്യപ്രീതാനന്ദയും ചിത്രേശ്വരി (28) എന്ന നിത്യപ്രവനാനന്ദയുമാണ് മാതാപിതാക്കളുടെ പിടിയില്‍ നിന്ന് ആശ്രമത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത്. ഇവര്‍ രണ്ട് പേരും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരും പിഎച്ച്ഡിക്ക് ബിരുദധാരികളുമാണ്.
ആശ്രമത്തിലെ വിവിധ ആത്മീയ കോഴ്‌സുകള്‍ പാസായിട്ടുള്ള ഇവര്‍ തങ്ങള്‍ നിത്യബ്രഹ്മചാരിണികള്‍ ആണെന്നും ആശ്രമം വിട്ടുപോരാന്‍ ആഗ്രഹിക്കുന്നില്ല എന്നും പൊലീസിനോട് പറഞ്ഞു.
ഇവരുടെ മാതാപിതാക്കള്‍ക്ക് നിത്യാനന്ദ സ്വാമിയോട് വലിയ ആദരമുണ്ടായിരുന്നുവത്രേ. എന്നാല്‍, അദ്ദേഹത്തിനെതിരെ അപവാദം പ്രചരിച്ചപ്പോള്‍ അവര്‍ മക്കളെ ആശ്രമത്തില്‍ നിന്ന് ബലമായി കൂട്ടിക്കൊണ്ടു പോന്നു.
വീട്ടുകാരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട് സഹോദരിമാര്‍ ഇപ്പോള്‍ അമ്മാവനൊപ്പമാണത്രേ താമസിക്കുന്നത്. നിത്യാനന്ദനെതിരെ പ്രചരിച്ച അശ്ലീല ടേപ്പുകള്‍ വ്യാജമാണെന്നാണ് ഇവര്‍ പറയുന്നത്. സത്യത്തിനു മാത്രമായിരിക്കും അവസാന ജയമെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications