മിസൈല്‍ കവച പരീക്ഷണം ഓഗസ്റ്റില്‍
ഹൈദരാബാദ്: ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് (ബിഎംഡി) എന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ ഓഗസ്റ്റില്‍ വീണ്ടും പരീക്ഷിക്കും. ബിഎംഡിയുടെ അഞ്ചാമത് പരീക്ഷണമാണ് ഓഗസ്റ്റില്‍ നടക്കുകയെന്ന് ഡിആര്‍ഡിഒ തലവന്‍ വി കെ സരസ്വത് അറിയിച്ചു.
ശത്രു രാജ്യത്തിന്റെ മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പ് മിസൈല്‍ വേധ മിസൈല്‍ ഉപയോഗിച്ച് കൃത്യമായി അതിനെ തകര്‍ക്കുന്ന പ്രക്രിയയാണ് മിസൈല്‍ പ്രതിരോധ സംവിധാനത്തിലുള്ളത്.
യുഎസ്, റഷ്യ, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ബിഎംഡി വികസിപ്പിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ യുദ്ധ സാഹചര്യങ്ങളില്‍ ഇവ എത്രത്തോളം വിജയകരമാവുമെന്ന കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.












Click it and Unblock the Notifications