മൂന്നരവയസ്സുകാരിയെ പട്ടിണിയ്ക്കിട്ട പിതാവിന് തടവ്
കാസര്‍ക്കോട്: മൂന്നരവയസ്സുള്ള മകളെ പട്ടിണിക്കിട്ട് പീഡിപ്പിച്ച കേസില്‍ പിതാവിനെ കോടതി കഠിനതടവിന് ശിക്ഷിച്ചു.
കളനാട് കൂവത്തൊട്ടിയിലെ അബ്ദുള്‍ ഹമീദിനെ (50) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്) രണ്ടു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത്.
രണ്ടാം ഭാര്യയായ എം. മുംതാസില്‍ ഉണ്ടായ മകള്‍ സര്‍വാനയെയായിരുന്നു ഹമീദ് പട്ടിണിയ്ക്കിട്ടത്. 2000 നവംബര്‍ 23നാണ് കുട്ടിയെ ഹമീദിന്റെ വീടിന്റെ കോലായിയില്‍ ഉറുമ്പരിക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
കുട്ടി ഇപ്പോള്‍ ദേളി യത്തീംഖാനയില്‍ താമസിച്ച് പഠിക്കുകയാണ്. മുംതാസും ഇവിടെ തന്നെയാണ് കഴിയുന്നത്.
ആദ്യ ഭാര്യ സുഹ്‌റയില്‍ ഹമീദിന് മൂന്ന് മക്കളുണ്ട്. സുഹറയുടെ കൂടെ താമസിച്ച് വരുന്നതിനിടയില്‍ സര്‍വാനയെ ബലമായി എടുത്തുകൊണ്ടു വരികയായിരുന്നു.
അതിനു ശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സെക്ഷന്‍ 317 പ്രകാരം മനഃപൂര്‍വ്വം ഉപേക്ഷിച്ചതിന് ബേക്കല്‍ പൊലീസ് ചാര്‍ജ് ചെയ്തതാണ് കേസ്.












Click it and Unblock the Notifications