യോഗ നിരോധനം സ്വഭാവിക നീതിയുടെ നിഷേധം

എന്നാല്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയാണ് കോടതി ചെയ്യുന്നത്. സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും കോടതി അഭിപ്രായങ്ങള്‍ ചോദിച്ചില്ല.പൊതുസമ്മേളനങ്ങള്‍ നടത്താന്‍ പൊതുനിരത്തുകളല്ലാതെ വേറെ സ്ഥലമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കോടതി വിധി മൂലം ആറ്റുകാല്‍ പൊങ്കാല പോലുള്ള മതപരമായ ചടങ്ങുകളും തടസ്സപ്പെടും. കഴിയുമെങ്കില്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് അപ്പീല്‍ നല്‍കും. ഇല്ലെങ്കില്‍ സര്‍ക്കാര്‍ തനിച്ച് കോടതി വിധിയെ ചോദ്യം ചെയ്യും.
ജഡ്ജിമാര്‍ക്കെതിരായ സിപിഎം നേതാക്കളടെ പ്രതികരണങ്ങളില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളം മൂലം നിയമസഭ നിര്‍ത്തിവച്ചതിനെത്തുര്‍ന്ന് സഭക്കുപുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോടതി വിധിക്കെതിരെ നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ ആകാമെന്നും വിഎസ് പറഞ്ഞു. എന്നാല്‍ എം.വി. ജയരാജന്റെ പ്രസ്താവന കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്ന് വിഎസ് വ്യക്തമാക്കി.












Click it and Unblock the Notifications