കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജി രാധാകൃഷ്ണന്‍ അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

MG Radhakrishnan
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നാണ് അന്ത്യം സംഭവിച്ചത്. കരള്‍രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഒരാഴ്ച വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ നില വെള്ളിയാഴ്ച രാവിലെ വഷളായിരുന്നു.

ജി അരവിന്ദന്റെ പ്രശസ്തമായ തമ്പ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് തകര, ആരവം, ഞാന്‍ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, അദൈ്വതം, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്‌നിദേവന്‍ തുടങ്ങി നാല്‍പ്പതിലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി.

രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു.

സംഗീതസംവിധാരംഗത്ത് തന്റേതായ മുഖമുദ്ര പതിപ്പിച്ച എംജി രാധാകൃഷ്ണന്‍ 1937ല്‍ ആലപ്പുഴയിലെ ഹരിപ്പാടാണ് ജനിച്ചത്. പ്രശസ്ത സംഗീതജ്ഞരായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും അമ്മ കമലാക്ഷിയമ്മയുടെയും മകനായ എംജി 1962ല്‍ തിരുവനന്തപുരം ആകാശവാണിയില്‍ ചേര്‍ന്നതോടെയാണ് സംഗീതസംവിധാനരംഗത്ത് സജീവമായത്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും സംഗീതജ്ഞ ഡോക്ടര്‍ ഓമനക്കുട്ടിയും സഹോദരങ്ങളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X