Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദിക്കാതെ വിശദീകരണം: തച്ചങ്കരി കുരുക്കില്‍

Thachankary
കൊച്ചി: തീവ്രവാദബന്ധമുള്ളവരുമായി വിദേശത്തു ചര്‍ച്ച നടത്തിയെന്ന് ആരോപണവിധേയനായ ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരി രഹസ്യമായി ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ സന്ദര്‍ശിച്ചത് വിവാദമാകുന്നു.

ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന, സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനെ നേരില്‍ക്കണ്ടു കത്തുനല്‍കിയതു ക്രമവിരുദ്ധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിവിധ ആരോപണങ്ങള്‍ ശക്തമാണെങ്കിലും കേന്ദ്ര-സംസ്ഥാന ആഭ്യന്തരമന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തോടു വിശദീകരണം തേടിയിട്ടില്ല, എന്നിട്ടും സ്വന്തം നിലയില്‍ വിശദീകരണം നല്‍കിയതിനെതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്.

അതല്ല, ഇത്തരത്തില്‍ വിശദീകരണം നല്‍കുകയാണെങ്കില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കു വിശദീകരണം നല്‍കണമെങ്കില്‍ സംസ്ഥാന ചീഫ് സെക്രട്ടറി മുഖേനയേ നല്‍കാവൂ എന്നാണു ചട്ടം.

ഡിജിപിയും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും വഴി ചീഫ് സെക്രട്ടറിക്കു കത്തു നല്‍കുകയും അദ്ദേഹം അതു കേന്ദ്രത്തിനു കൈമാറുകയുമാണു വേണ്ടത്.

എന്നാല്‍, ഇതൊന്നുമില്ലാതെ തച്ചങ്കരിക്കു കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കണ്ട് വിശദീകരണക്കത്തു നല്‍കാനായതു ഗൗരവമേറിയ വിഷയമാണെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+