രാജീവിനെതിരെ പരാമര്‍ശം; സഭയില്‍ ബഹളം

കോടതികളെ സിപിഎം അവഹേളിക്കുന്നുവെന്ന് ആരോപിച്ച് വിഡി സതീശന്‍ എംഎല്‍എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രിയുടെ നാക്കു പിഴച്ചത്. കോടതികളെ വിമര്‍ശിക്കുന്നവരെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ദിരാ ഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ തെരുവിലിറങ്ങിയ കോണ്‍ഗ്രസുകാര്‍ക്ക് കോടതിയെ വിമര്‍ശിച്ചതിനെ എതിര്‍ക്കാന്‍ എന്തവകാശമാണുള്ളതെന്ന് വി.എസ്. ചോദിച്ചു. വിധി പ്രസ്താവിച്ച ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെ രാജീവ് ഗാന്ധിയുടെ ഗുണ്ടകള്‍ തടഞ്ഞുവച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രകോപിതരായത്.
താന്‍ രാജീവിനെയല്ല, സഞ്ജയ് ഗാന്ധിയെയാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി തിരുത്തിയിട്ടും പ്രതിപക്ഷാംഗങ്ങള്‍ ബഹളം നിര്‍ത്താന്‍ തയ്യാറായില്ല സിപിഎമ്മുകാര്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി നിലക്കുനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിളിച്ചുപറഞ്ഞു. ബഹളം രൂക്ഷമായതോടെ് സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
നിയമവാഴ്ചയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നം നിയമസഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ രാജീവ് ഗാന്ധിയുടെ ഗുണ്ടകള്‍ അക്രം കാട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഗുരുതരമായ തെറ്റാണ്. രക്തസാക്ഷിത്വം വഹിച്ച രാജീവ് ഗാന്ധിയെ അവഹേളിച്ചത് സംസ്ഥാനത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications