കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാഹോര്‍ പള്ളിയില്‍ സ്‌ഫോടനം: 38 മരണം

  • By Ajith Babu
Google Oneindia Malayalam News

ലാഹോര്‍: ലാഹോര്‍ നഗരത്തിലെ പ്രശസ്തമായ ദാദ ദര്‍ബാര്‍ സൂഫി ആരാധാനാലയത്തിലുണ്ടായസ്ഫോടനങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പള്ളി തകര്‍ന്നു. സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ ആയിരക്കണക്കിന് പേര്‍ ഇവിടെയുണ്ടായിരുന്നു.

പള്ളിയില്‍ കടന്നുകയറിയ ചാവേറുകളാണ് ബോംബ് സ്‌ഫോടനം നടത്തിയത്. ആദ്യ ചാവേര്‍ പ്രധാന കവാടത്തില്‍ വച്ചുതന്നെ സ്‌ഫോടനം നടത്തി. രണ്ടാം ചാവേര്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ ദേഹ ശുദ്ധി നടത്തുന്നതിനടുത്താണ് സ്‌ഫോടനം നടത്തിയത്. മൂന്നാമത്തെ ചാവേര്‍ പള്ളിയോട് ചേര്‍ന്നുള്ള ചന്തയിലാണ് സ്ഫോടനം നടത്തിയത്.

ആരാധനയ്ക്കായി ആയിരത്തിലേറെപ്പേര്‍ പള്ളിയിലുണ്ടായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് മൂന്ന് സ്‌ഫോടനങ്ങളും നടന്നത്. പ്രാണരക്ഷാര്‍ത്ഥം പള്ളിയില്‍ നിന്ന് ഇറങ്ങിയോടിയവരില്‍ പലര്‍ക്കും തിക്കിലും തിരക്കിലും പരിക്കേറ്റു.

പത്തു കിലോയിലേറെ സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചാണ് ഓരോ ചാവേറും എത്തിയതെന്നാണ്‌ പൊലീസിന്റെ നിഗമനം. ലാഹോറിന്റെ സംരംക്ഷകനായി അറിയപ്പെടുന്ന സൂഫിവര്യന്‍ സയിദ് അബ്ദുള്‍ ഹസന്‍ ബിന്‍ ഉസ്മാന്‍ ബിന്‍ അലി അല്‍ ഹജ്വരിയുടെ പേരിലുള്ളതാണ് പ്രശസ്തമായ ഈ ആരാധനാലയം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഏറ്റെടുത്തിട്ടില്ല. സൂഫിവര്യന്‍മാരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത് താലിബാന്‍ വിലക്കിയിട്ടുണ്ട്. അതിനാല്‍ താലിബാനെ ആണ് സംശയിക്കുന്നത്. ആരാധനാലയത്തിലെ സുരക്ഷാ വീഴ്ചയാണ് സ്‌ഫോടനത്തിന് കാരണമെന്ന് ആരോപിച്ച് വിശ്വാസികള്‍ പോലീസിനെതിരെ പ്രകടനം നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X